സിസ്റ്റര്‍ ഗല്‍ഗാനി(93)നിര്യാതയായി

മൂവാറ്റുപുഴ : സിഎംസി പാവനാത്മ പ്രൊവിന്‍സിലെ മൂവാറ്റുപുഴ മഠാംഗമായ സിസ്റ്റര്‍ ഗല്‍ഗാനി (കെ.എം. കൊച്ചുത്രേസ്യ, 93) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഇന്ന്  2.30ന് (12.09.2020, ശനി) മൂവാറ്റുപുഴ മഠം ചാപ്പലില്‍ ആരംഭിച്ച് ഹോളി മാഗി ഫൊറോന പള്ളിയില്‍ സംസ്ക്കരിക്കും. ഇലഞ്ഞി കട്ടിമറ്റത്തില്‍ മത്തായി – ഏലീശ്വാ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : പരേതരായ ഏലിക്കുട്ടി തലയ്ക്കല്‍, മേരി മാത്യു കട്ടിമറ്റം, കെ.എം. ദേവസ്യ കട്ടിമറ്റം, റോസമ്മ തോട്ടുപുറം. മൂവാറ്റുപുഴ, അരിക്കുഴ, നാടുകാണി, നെടിയശാല, രാമല്ലൂര്‍, വാഴത്തോപ്പ് എന്നീ മഠങ്ങളില്‍ അംഗമായും മൂവാറ്റുപുഴ, അരിക്കുഴ, നാടുകാണി എന്നിവിടങ്ങളിലെ സ്കൂളുകളില്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!