നഗരത്തിലെ മൂന്നാമത്തെ പാലം നിർമ്മാണം: മണ്ണ് പരിശോധന ആരംഭിച്ചു

മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നിര്‍മ്മിക്കുന്ന മൂന്നാമത്തെ പാലത്തിന്റെ മണ്ണ് പരിശോധന ആരംഭിച്ചു. ഏഷ്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലമായ കച്ചേരിത്താഴം പഴയ പാലത്തോട് ചേര്‍ന്നാണ് മൂന്നാമത്തെ പാലവും നിര്‍മ്മിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ മൂന്നാമത് പാലം വേണമെന്ന് ആവശ്യവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിയാണ് പ്രഥമ പരിശോധന നടത്തുന്നത്. പാലത്തിനായി 9.52 ലക്ഷം രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ കച്ചേരിത്താഴം പഴയ പാലത്തിന് സമീപമായി മണ്ണ് തുരന്നുള്ള പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുവിന് പരിഹാരമാകും പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ്് കിഫ്ബിയ്ക്ക് കൈമാറും. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യമാണ് പുതിയപാലം വരുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

Back to top button
error: Content is protected !!