ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു

പോത്താനിക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ 100 ക്ഷീരകര്‍ഷകര്‍ക്ക് മ്യഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നല്‍കുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി നിര്‍വഹിച്ചു. പഞ്ചായത്തംഗം സണ്ണി കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് ജോര്‍ജ്, പഞ്ചായത്തംഗം സാബു മത്തായി, ആസൂത്രണ സമിതിയംഗം മാണി പട്ടാപ്പിള്ളില്‍, ഡോ.സു മീറ ഇബ്രാഹിം വി.പി.ഷാജി, സി.പി.മനേഷ്, കെ.എസ്.സുപ്രദ, ഫ്രാന്‍സീസ് ജോര്‍ജ്, പൗലോസ് ചാക്കോ .മേരി സജി എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!