വി​ജ​യം ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​ള്‍ ഇ​ല്ല

പെരുമ്പാവൂര്‍: എസ്എസ്എല്‍സി പരീക്ഷയുടെ ഫലം വന്നപ്പോള്‍ സന്തോഷം നിറയേണ്ടിയിരുന്ന കുറുപ്പുംപടി വട്ടയ്ക്കാട്ടുപടി പട്ടരുമഠം വീടിന്റെ അകത്തളത്തില്‍ ദുഃഖം തിങ്ങിനിറഞ്ഞ അന്തരീക്ഷമായിരുന്നു. മികച്ച വിജയത്തിന്റെ മധുരം നുണയാന്‍ മകള്‍ നസ്റിന്‍ ഇല്ലല്ലോയെന്ന യാഥാര്‍ഥ്യം കുടുംബത്തെ സങ്കടത്തിലാഴ്ത്തി. ആഴ്ചകള്‍ക്ക് മുമ്പാണ് കുറുപ്പംപടി എംജിഎം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയും വട്ടയ്ക്കാട്ടുപടി പട്ടരുമഠം റഷീദിന്റെ മകളുമായ നസ്റിന്‍ റഷീദ് (15) കുടുംബവുമൊത്ത് തിയറ്ററില്‍ സിനിമ കാണുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ പരീക്ഷാഫലം വന്നപ്പോള്‍ മൂന്ന് എ പ്ലസ്, രണ്ട് എ, മൂന്ന് ബി പ്ലസ്, രണ്ട് ബി എന്നീ ഗ്രേഡുകളോടെ മികച്ച വിജയമാണ് നസ്റിന്‍ നേടിയത്.

 

Back to top button
error: Content is protected !!