ബസ്സിൽ വച്ച് യുവതിക്ക് നേരെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു അപമാനിക്കാൻ ശ്രമിച്ചയാളെ പോലീസ് തിരയ്യുന്നു.

 

മൂവാറ്റുപുഴ:ബസ്സിൽ വച്ചു യുവതിക്ക് നേരെ ലൈംഗീക അവയവം പ്രദർശിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് തിരയുന്നു .ഇന്ന് രാവിലെ കോലഞ്ചേരി മൂവാറ്റുപുഴ റൂട്ടിൽ കെഎസ്ആർറ്റിസി ബസിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്.ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ തൊടുപുഴ സ്വദേശിനിയായ യുവതിക്ക് നേരെയാണ് മധ്യവയസ്ക്കൻ അശ്ലീലം കാട്ടുകയും,ലൈംഗീക അവയും പ്രദര്ശിപ്പിക്കയും ,യുവതിയെ അപമാനീക്കും വിധം പെരുമാറുകയും ചെയ്തത്.ഇത് യുവതി തന്റെ മൊബൈൽ ക്യാമെറയിൽ പകർത്തിയശേഷം സഹോദരനെ വിവരമറിയിച്ചു.സഹോദരൻറെ നിർദേശാനുസരണം , ഇയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് യുവതി മൂവാറ്റുപുഴ എസ്എച്ച്ഓ,ഡിവൈഎസ്‌പി എന്നിവർക്ക് പരാതി നൽകി. യുവതിയുടെ സുഹൃത്ത് ഫേസ്‌ബുക്കിൽ പങ്കുവെച്ച ഈ സംഭവം അനുഭവം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു.

യുവതിയുടെ സുഹൃത്ത് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് 👇👇https://m.facebook.com/story.php?story_fbid=2911990382235420&id=100002734613098

Back to top button
error: Content is protected !!