വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ അ​ഴു​ക്കു​ചാ​ൽ തു​റ​ന്നു​വി​ട്ടു

കൂത്താട്ടുകുളം: കൂത്താട്ടുകുളം – ഇടയാര്‍ – പിറവം റോഡില്‍ വളപ്പ് അക്വഡേറ്റിന് കീഴിലെ വെള്ളക്കെട്ടിന് കാരണമായ അഴുക്കുചാല്‍ തുറന്നുവിട്ടു. കനാലില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തിന് പുറമെ വേനല്‍ മഴവെള്ളം എത്തിയതോടെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാകുകയായിരുന്നു. ഇതോടെ ഇവിടുത്തെ കാല്‍നടയാത്രയും ഇരുചക്ര വാഹനയാത്രയും ദുഷ്‌കരമായിരുന്നു. ഇതേ തുടര്‍ന്ന് വെള്ളക്കെട്ടിന് കാരണമായ അഴുക്കുചാല്‍ നഗരസഭാ അധികൃതരെത്തി വൃത്തിയാക്കുകയിരുന്നു. ഇതോടെ അക്വഡേറ്റില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം അഴുക്കുചാല്‍ വഴി പുറത്തേക്ക് പോകും. അക്‌ഡേറ്റില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം റോഡില്‍ തന്നെ കെട്ടിനില്‍ക്കുന്നതാണ് വെള്ളക്കെട്ടിന് കാരണമായത്.

Back to top button
error: Content is protected !!