പ​ത്തു​വ​യ​സു​കാ​രി​യു​ടെ കാ​ൽ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി

കൂത്താട്ടുകുളം: പത്തുവയസുകാരിയുടെ കാല്‍ ഓടയുടെ സ്ലാബിനിടയില്‍ കുടുങ്ങി. കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ബാറിന്റെ മുന്‍വശത്തെ ഓടയുടെ സ്ലാബിനിടയിലാണ് വടക്കന്‍ പറവൂര്‍ കണ്ണേത്തു മാരാത്ത് ശ്രീവിദ്യ (10) യുടെ കാല്‍ കുടുങ്ങിയത്. ഇന്നലെ രാത്രി 8.45 നാണ് സംഭവം. കൂത്താട്ടുകുളം അഗ്‌നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ ജെ. രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസ്, ജിന്‍സ് മാത്യു, അജയ് സിംഗ്, അജേഷ്, ജിനേഷ്, സജിമോന്‍ എന്നിവര്‍ ചേര്‍ന്ന് ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് കുട്ടിയുടെ കാല്‍ സുരക്ഷിതമായി പുറത്തെടുത്തു.

Back to top button
error: Content is protected !!