സേവാഭാരതി ആംബുലൻസ് നാടിന് സമർപ്പിച്ചു

 

വാളകം : സേവാഭാരതി വാളകം പഞ്ചായത്ത് സമിതി ആംബുലൻസ് നാടിനു സമർപ്പിച്ചു. വാളകം പഞ്ചായത്ത്‌ ജംഗ്ഷനിൽ വച്ചു നടന്ന ചടങ്ങിൽ വാളകം പഞ്ചായത്ത്‌ പ്രസിഡന്റ് ബിനീഷ് ശ്രീധർ അധ്യക്ഷത വഹിച്ചു.
ഫയർ& റെസ്ക്യു മൂവാറ്റുപുഴ സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷ് ആംബുലൻസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം എറണാകുളം വിഭാഗ് കാര്യവാഹക് എൻ എസ് ബാബു മുഖ്യപ്രഭാഷണം നടത്തി. സേവാഭാരതി എറണാകുളം ജില്ലാ സംഘടനാ സെക്രട്ടറി പി എസ് മണികണ്ഠൻ വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വൈ ജോളിമോന് താക്കോൽ നൽകി ആംബുലൻസ് നാടിന് സമർപ്പിച്ചു. കോവിഡ് മഹാമാരി കാലത്ത് നിസ്തുല സേവനം നടത്തിയ സേവാഭാരതി കോവിഡ് എമർജൻസി വാഹനത്തിൻ്റെ ഡ്രൈവർമാരായ വിഷ്ണു പി ആർ ,അഖിൽ പി ആർ എന്നിവരെ വാളകം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. റെജി പൊന്നാട അണിയിച്ച് ആദരിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ ടി കെ സുരേഷ് ഫലകം നൽകി. ആംബുലൻസിൻ്റെ ധനശേഖരണാർത്ഥം നടത്തിയ പായസ ചലഞ്ചിൻ്റെ മുഖ്യ ചുമതലക്കാരൻ സി. സി അനിലിനെ സേവാഭാരതി ജില്ലാ ഉപാധ്യക്ഷൻ എൻ വാസുദേവൻ പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി മധ്യമേഖല ഉപാധ്യക്ഷൻ എം എൻ മധു, വാളകം ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ: കമൽജിത്ത്, ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി. ഷാബു, ഹിന്ദു ഐക്യവേദി താലൂക്ക് ഉപാധ്യക്ഷൻ കെ.ശശി ,മുൻ പഞ്ചായത്ത് മെമ്പർ സീമാ അശോകൻ, ആശാ വർക്കർ ഷൈനി എൽദോസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സേവാ ഭാരതി പഞ്ചായത്ത് സെക്രട്ടറി കെ കെ സത്യദേവ് സ്വാഗതവും സേവാഭാരതി പഞ്ചായത്ത് ഉപാധ്യക്ഷൻ എം എസ് രാജീവ് നന്ദിയും പറഞ്ഞു. ആർ എസ് എസ് എറണാകുളം വിഭാഗ് കാര്യവാഹ് എൻ എസ് ബാബു ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. വാളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജിതാ സുധാകരൻ,മെമ്പർമാരായ ബിനോ കെ ചെറിയാൻ, മോൾസി എൽദോസ് , കെ.പി എബ്രഹാം, നിഷാ ബേസിൽ ,ജില്ലാ ധർമ്മജാഗരൺ പ്രമുഖ് വി.കെ. അശോകൻ, ബിജെപി ജില്ലാ സമിതി അംഗം എ. എസ് ബിജുമോൻ ,ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി കെ രാജൻ, ഹിന്ദു ഐക്യ വേദി താലൂക്ക് സംഘടനാ സെക്രട്ടറി ബിജീഷ് ശ്രീധർ, സെക്രട്ടറി ടി കെ നന്ദനൻ, അയ്യപ്പസേവാസമാജം താലൂക്ക് സെക്രട്ടറി കെ എ പ്രദീപ് , ആർഎസ്എസ് മൂവാറ്റുപുഴ ഖണ്ഡ് കാര്യവാഹ് അനിലൻ ശങ്കർ, ഖണ്ഡ് സേവാ പ്രമുഖ് ടിവി ഷാജി ,ശാരീരിക് പ്രമുഖ് എം എസ് അനീഷ്, ബൗദ്ധിക് പ്രമുഖ് അർജുൻ രാജീവ്, ആർഎസ്എസ് വാളകം മണ്ഡൽ കാര്യവാഹ് പി ജെ.ജയമോഹൻ , ബാലഗോകുലം താലൂക്ക് ഉപാധ്യക്ഷൻ ഷിജു സി എ,ബി എം എസ് പഞ്ചായത്ത് പ്രസിഡണ്ട് വിമൽ കുമാർ, ബി ജെ പി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ജി പി സതീഷ് ,ഹിന്ദു ഐക്യവേദി പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എൻ കൃഷ്ണൻ കുട്ടി,സാമുദായിക സംഘടനാ നേതാക്കൾ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!