പാര്‍ലമെന്റിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്ന വോളണ്ടിയര്‍മാര്‍ക്കുള്ള യാത്ര അയപ്പ് സമ്മേളനം നടന്നു

കോതമംഗലം: കര്‍ഷക സംഘം, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഏപ്രില്‍ 5 ന് പാര്‍ലമെന്റ്‌റിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്ന വോളണ്ടിയര്‍മാര്‍ക്കുള്ള യാത്ര അയപ്പ് സമ്മേളനം നടന്നു. കര്‍ഷക സംഘം ജില്ല പ്രസിഡന്റ് ആര്‍ അനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി സാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ വൈസ് പ്രസിഡന്റ് പി പി മൈതീന്‍ഷാ, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി കെ പി മോഹന്‍, പ്രസിഡന്റ് എ വി ജോര്‍ജ് തുടങ്ങിയവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!