അപൂർവ്വ ഗാനങ്ങളുടെ അതിവിപുല ശേഖരം ഒരുക്കിയ അഭിഭാഷകന് പത്രപ്രവർത്തകന്റെ ആദരം.

മൂവാറ്റുപുഴ: അപൂർവ്വ ഗാനങ്ങളുടെ അതിവിപുല ശേഖരം ഒരുക്കിയ മൂവാറ്റുപുഴ കോടതിയിലെ അഭിഭാഷകന് മുതിർന്ന പത്രപ്രവർത്തകന്റെ ആദരം. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ വി.കെ. ഷമീർ ആണ് തന്റെ ഔദ്യോഗിക തിരക്കിനിടയിലും ഗാനങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നത്.

കേരള പത്രപ്രവർത്തക അസോസിയേഷന്റെ താലൂക്ക് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ നെൽസൺ പനയ്ക്കലാണ് ഷമീറിന്റെ അമൂല്യ ഗാനശേഖരം കണ്ടെത്തിയത്. തുടർന്ന് ഷമീറിന്റെ പ്രവർത്തനത്തെ അഭിനന്ദിക്കുകയായിരുന്നു. ശേഖരിച്ച ഗാനങ്ങളെല്ലാം ഷമീർ മനോഹരമായി ആലപിക്കുകയും ചെയ്യും.

Back to top button
error: Content is protected !!