ആളും ആരവവുമില്ലാതെ നടന്‍ മണികണ്ഠന്‍ ആചാരി ഇന്ന് വിവാഹിതനാകുന്നു..

 

മുവാറ്റുപുഴ:ലോക്ക്‌ഡൗണ്‍ കാലത്ത് ആഘോഷമോ ആള്‍ക്കൂട്ടമോ ഇല്ലാതെ സിനിമാതാരം മണികണ്ഠന്‍ ആചാരിയ്ക്ക് വിവാഹം.മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറു മാസം മുന്‍പ് വിവാഹം തീരുമാനിച്ചിരുന്നതാണ് അതിനിടയിലാണ് രാജ്യത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുന്നതും. നേരത്തെ തീരുമാനിച്ച വിവാഹം മാറ്റേണ്ടെന്നു കരുതി ലളിതമായ ചടങ്ങുകളോടെയാണ് ഇന്ന് വിവാഹം നടത്തുന്നത്.തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.

https://www.facebook.com/290470017960012/posts/1505050289835306/

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് മണികണ്ഠന്‍ പറഞ്ഞു. വിവാഹാഘോഷങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്ന തുകയില്‍ നിന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനാണ് മണികണ്ഠന്റെയും അഞ്ജലിയുടെയും തീരുമാനം.

Back to top button
error: Content is protected !!