ഇന്ധനവില വർദ്ധനവിനെതിരെ SDPI യുടെ നേതൃത്വത്തിൽ സമരദിനം ആചരിച്ചു.

 

പല്ലാരിമംഗലം: രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുകയും ഇന്ധനവില ദിനംപ്രതി വർദ്ധിപ്പിക്കുകയും ചെയ്യുന്ന മോഡി സർക്കാരിനെതിരെയുള്ള പ്രദിഷേധത്തിന്റെ ഭാഗമായി SDPI സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം സംസഥാനത്തുടനീളം 2020 ജൂലായ് 6 സമരദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആടിവാട് വച്ച് നടന്ന പ്രദിഷേധത്തിൽ ടു വീലറുകൾ തള്ളി കൊണ്ട് പ്രവർത്തകർ അണിനിരന്നു. പ്രധിഷേധ പരിപാടിയുടെ ഉൽഘാടനം മണ്ഡലം പ്രസിഡന്റ് മൂസ തടത്തികുന്നേൽ നിർവഹിച്ചു.

Back to top button
error: Content is protected !!