സ്കൂളുകളിൽ 12 ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനം: അക്കാദമിക് കലണ്ടർ ഉടൻ

തിരുവനന്തപുരം: ഈ വരുന്ന അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ 12 ശനിയാഴ്ചകൾ പ്രവർത്തിദിനമാകും. തുടർച്ചയായി 5 പ്രവൃത്തിദിനങ്ങൾ വരാത്ത
ആഴ്ചകളിലെ ശനിയാഴ്ച പ്രവൃത്തിദിനമാക്കാൻ തീരുമാനമായി. ഇതോടെ ഈ അധ്യയന വർഷത്തിൽ ആകെ 204 പ്രവ്യത്തിദിനങ്ങൾ ഉണ്ടാകും. ഈ വർഷത്തെ അധ്യയന ദിനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പുതിയ അക്കാദമിക് കലണ്ടർ ഉടൻ പുറത്തിറങ്ങും.
മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ക്യൂഐപി (ക്വാളിറ്റി ഇംപൂവ്മെന്റ് പ്രോഗ്രാം) അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.

തീരുമാന പ്രകാരം ഈ അധ്യയന വർഷം 12 ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനമാകും. തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ ഉണ്ടാകില്ല. യോഗത്തിൽ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രവൃത്തിദിനങ്ങൾ കുറച്ചത്. കേന്ദ്രവിദ്യാഭ്യാസ നയ പ്രകാരം എൽപി സ്കൂളിൽ ഒരു അധ്യയന വർഷം 800 മണിക്കൂറും യുപിയിൽ 1000 മണിക്കൂറുകളും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 1200 മണിക്കൂറും പഠനം വേണമെന്നാണ് ചട്ടം. ഇതനുസരിച്ച് പുതിയ അധ്യയനവർഷം 28 ശനിയാഴ്ചകളിൽ കൂടി അധ്യയനം നടത്തി പ്രവൃത്തിദിനങ്ങൾ 220 ആക്കി ഉയർത്താനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്.

പ്രവൃത്തിദിനമാകുന്ന ശനിയാഴ്ചകൾ
ജൂൺ 3, ജൂലൈ ഒന്ന്, 22, 29, ആഗസ്റ്റ് അഞ്ച്, 19, സെപ്റ്റംബർ 23, 30, ഒക്ടോബർ ഏഴ്, 28, ജനുവരി ആറ്, 27 എന്നീ ശനിയാഴ്ചകൾ അധ്യയന ദിനങ്ങളാക്കാനാണ് തീരുമാനം. ഇതിൽ ജൂൺ 3 ശനിയാഴ്ച സ്കൂൾ തുറന്ന് മൂന്നാം ദിനം ആയതിനാൽ പ്രവൃത്തിദിന മാക്കാനുള്ള സാധ്യത കുറവാണ്.

അക്കാദമിക് കലണ്ടറിന്റെ കരടിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ ഭൂരിപക്ഷം അധ്യാപക സംഘടനകളും ഇതിനോട് വിയോജിച്ചു. നിലവിൽ അധ്യയന സമയം
കൂടുതലുള്ള ഹയർ സെക്കന്ററി
വിഭാഗത്തിലായിരുന്നു എതിർപ്പ് രൂക്ഷം. തുടർന്നാണു വീണ്ടും ചർച്ച നടത്തിയത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽഏതെങ്കിലും അവധി വരുന്ന ആഴ്ചയിലാകും ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കുക.

Back to top button
error: Content is protected !!