സ്കൂൾ തുറക്കൽ : പായിപ്ര പഞ്ചായത്തിൽ ഒരുക്കങ്ങൾ തുടങ്ങി.

 

 

മൂവാറ്റുപുഴ : സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി വിളിച്ചു ചേർത്ത പ്രധാന അധ്യാപകരുടെയും പഞ്ചായത്തംഗങ്ങളുടെയും യോഗം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാലയത്തിലും ഒരുക്കേണ്ട മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. വാർഡുമെമ്പർമാരുടെ നേതൃത്വത്തിൽ പി ടി എ , നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണം, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കൽ, കോവിഡ് മുൻകരുതലിനുള്ള സാമഗ്രികൾ എന്നിവ ഉറപ്പാക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ എം നൗഫൽ മാഷിനെ യോഗത്തിൽ അനുമോദിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി വിനയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി ഇ നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാജിത മുഹമ്മദലി,

പഞ്ചായത്ത് മെമ്പർമാരായ ജയശ്രീ ശ്രീധരൻ ,പി എച്ച് സക്കീർ ഹുസൈൻ, പി എം അസീസ്, എ ടി സുരേന്ദ്രൻ , നെജി ഷാനവാസ്, എൽജി റോയി, എം എം നൗഷാദ്, സുകന്യ അനീഷ്, ബെസ്സി എൽദോസ്, പ്രധാന അധ്യാപകരായ

ഷൈലാ കുമാരി ഇ എ ,

റംലത്ത് എം പി,

സഫിയ ടി എം

സി എം പ്രസന്നകുമാരി

നൗഫൽ കെ എം

ഭാഗ്യലക്ഷ്മി ടി എസ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!