കണ്യാട്ടുനിരപ്പ് സ്കൂള്‍ പാചകപ്പുരയും സ്റ്റോറും ഉദ്ഘാടനം ചെയ്തു
കോലഞ്ചേരി: കണ്യാട്ടുനിരപ്പ് ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ പാചകപ്പുരയും സ്റ്റോറും അഡ്വ. പി.വി. ശ്രീനിജന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആര്. പ്രകാശ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് നല്കുന്ന വാട്ടര്‍ ബോട്ടില്‍ വിതരണം വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥന് നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് യാക്കോബ്, അംഗങ്ങളായ ഷൈനി ജോയി, ബിജു വി. ജോണ്‍, പി.ടി.എ പ്രസിഡന്റ് റോയി പി. തോമസ്, പ്രധാന അധ്യാപിക റൂബി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.