സ്കൂൾ അക്കാദമിക് മാസ്റ്റർപ്ലാൻ പരിശീലനം നൽകി.

മൂവാറ്റുപുഴ : വിദ്യാലയത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കി ഓരോ വിദ്യാലയത്തിലും ഒരുക്കേണ്ട സ്കൂൾ അക്കാദമിക് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിൽ മൂവാറ്റുപുഴയിലെ പ്രധാനാധ്യാപകർക്ക് പരിശീലനം നൽകി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാദമിക് മാസ്റ്റർ പ്ലാൻ എന്ത് ? എങ്ങിനെ ? എന്ന വിഷയത്തിൽ അധ്യാപകനും ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറിയുമായ ടിടി പൗലോസ് ക്ലാസെടുത്തു. സീനിയർ സൂപ്രണ്ട് ഡി ഉല്ലാസ് അധ്യക്ഷത വഹിച്ചു. ഓരോ വിദ്യാർത്ഥിക്കും വിദ്യാലയാന്തരീക്ഷവും പഠന പവർത്തനങ്ങളും ആസ്വാദ്യകരമാക്കി ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് അക്കാദമിക് മാസ്റ്റർപ്ലാനിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ സ്കൂളിന്റെ വിവിധ മേഖലകളിലുള്ള അവസ്ഥാ പഠനവും തുടർന്ന് കണ്ടെത്തിയ പ്രശ്നങ്ങളെ വിശകലനം ചെയ്ത് പരിഹാര നിർദ്ദേശങ്ങൾ ഉചിതമായ പ്രവർത്തനങ്ങളായി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തുന്നു. വിദ്യാലയത്തിൽ നിന്നും രൂപപ്പെടുന്ന മാസ്റ്റർ പ്ലാനിന് തുടർച്ചയായി ക്ലാസ് തല അക്കാദമിക് മാസ്റ്റർപ്ലാനും തയ്യാറാക്കുന്നു. എച്ച് എം ഫോറം സെക്രട്ടറി എം കെ മുഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി സലിം പിഎ, അനീസ മുഹമ്മദ്, കെ എം നൗഫൽ എന്നിവർ സംസാരിച്ചു.

 

ചിത്രം : സ്കൂൾ അക്കാദമിക് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പരിശീലനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ നിർവ്വഹിക്കുന്നു

 

Back to top button
error: Content is protected !!