ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലഞ്ചേരിയിൽ സത്യാ​ഗ്രഹസമരം സംഘടിപ്പിച്ചു.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

കോലഞ്ചേരി:ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുവാനുള്ള ശ്രമങ്ങളാണ് പിണറായി സർക്കാരിൻ്റെ ഭാ​ഗത്തുനിന്നും ഉണ്ടാകുന്നതെന്നും ഇതിനുവേണ്ടിയുള്ള ഗൂഢ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കുന്നത്തുനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോലഞ്ചേരിയിൽ സത്യാ​ഗ്രഹസമരം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിച്ച സമരം ബി.ജെ.പി മധ്യമേഖല സെക്രട്ടറി CG രാജഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻ്റ് പി.സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , യുവമോർച്ച ജില്ല പ്രസിഡൻ്റ് വിഷ്ണു സുരേഷ് , മണ്ഡലം ജന:സെക്രട്ടറിമാരായ ഷിബു പട്ടിമറ്റം ,അനുൺ കോലേത്ത് , വൈസ് പ്രസിഡൻ്റ് കെ.എ സാജു , മണ്ഡലം ട്രഷറർ കെ ബി. രാജൻ , എസ്.സി. മോർച്ച ജില്ല സെക്രട്ടറി ടി.കെ.രാജു, എസ്.സി.മോർച്ച മണ്ഡലം പ്രസിഡൻ്റ് കെ.കെ.ശിവൻ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!