സത്രപ്പടി ഗവ.എല്‍.പി .സ്കൂളില്‍ കുട്ടിക്ക് ഒരു വാഴ പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കുട്ടമ്പുഴ: സത്രപ്പടി ഗവ.എല്‍.പി .സ്കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടിക്ക് ഒരു വാഴ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. വാര്‍ഡ് മെമ്പര്‍ ഷീല രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് അംഗങ്ങളായ എല്ലാ കുട്ടികള്‍ക്കും വീടുകളില്‍ നട്ടു പരിപാലിക്കുന്നതിനാണ് വാഴക്കന്നുകള്‍ നല്‍കിയത്. പിടിഎ പ്രസിഡന്റ് സ്മിത സ്മിജോ ,എം പി ടി എ പ്രസിഡന്റ് ദീപ ഗിരീഷ് ഹെഡ്മിസ്ട്രസ് മിനി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.