മുട്ടുകാടില്‍ പര്യടനം നടത്തി സംഗീത വിശ്വനാഥ്

ചിന്നക്കനാല്‍ : പഞ്ചായത്തിലെ മുട്ടുകാടില്‍ പര്യടനം നടത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീത വിശ്വനാഥ്. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ പര്യടനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശനങ്ങള്‍ പരിഹരിക്കാന്‍ ഇരു മുന്നണികള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രം വന നിയമം ഭേദഗതി ചെയ്തിട്ടും അത് പ്രയോജനപ്പെടുത്താനും രണ്ടു കൂട്ടരും ശ്രമിക്കുന്നില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ കേന്ദ്ര നിയമം പ്രയോജനപ്പെടുത്തി ഇടുക്കി ജില്ലയിലെ ഭൂപ്രശനങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുമെന്ന് പ്രതീഷ് പ്രഭ പറഞ്ഞു. ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് വി.ആര്‍ അളഗരാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ജില്ലാ സെല്‍ കോഡിനേറ്റര്‍ സോജന്‍ ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് പി.എ ജോഷി ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി സന്തോഷ് തോപ്പില്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടക്കല്ലേല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പാര്‍ത്ഥേശന്‍ ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!