മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറില്‍ മോഷണം. വെള്ളൂര്‍ക്കുന്നത്ത് പ്രസ് ക്ലബ് മന്ദിരത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന മെഡിക്കല്‍ സ്റ്റോറിലാണ് ഞായറാഴ്ച പുലര്‍ച്ചെ 3.30ഓടെ മോഷണം നടന്നത്. ഷട്ടറിന്റെ താഴ് വലിയകമ്പി കൊണ്ട് തകര്‍ത്ത് മോഷ്ടാവ് അകത്ത് കടന്ന് മേശയ്ക്കുള്ളിലുണ്ടായിരുന്ന അഞ്ഞൂറോളം രൂപ മോഷ്ടിച്ചു. ഷട്ടറിന് മുന്നിലുള്ള കൈവരിയില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ താഴ് തകര്‍ക്കുന്നത് റോഡിലൂടെ പോകുന്നവര്‍ക്ക് കാണാനാവില്ല. ശനി വൈകിട്ട് സ്റ്റോര്‍ പൂട്ടി ഞായര്‍ അവധിയ്ക്ക് ശേഷം തിങ്കള്‍ രാവിലെ ജീവനക്കാര്‍ എത്തിയപ്പോളാണ് മോഷണം നടന്നത് അറിഞ്ഞത്. മോഷണം നടത്തുന്നത് സിസി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു.

 

Back to top button
error: Content is protected !!