വീട്ടിലേക്കുള്ള വഴി അയൽവാസി മതിൽ കെട്ടി അടച്ചതായി പരാതി.

 

മൂവാറ്റുപുഴ: വീട്ടിലേക്കുള്ള വഴി അയൽവാസി മതിൽ കെട്ടി അടച്ചതായി പരാതി. ആവോലി പഞ്ചായത്തിലെ കക്കാണ്ടുതണ്ട് റോഡിന് സമീപം താമസിക്കുന്ന അമ്പാട്ട് ബൈജുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് മതിൽ കെട്ടി അടച്ചു പൂട്ടിയത്. കുറച്ച് നാൾ മുന്നേ സമീപ പ്രദേശത്ത് സ്ഥലം വാങ്ങി വീട് പണിയുന്ന വ്യക്തി കോടതി ഉത്തരവ് പ്രകാരം സമീപത്തെ തൊണ്ട് തനിക്കാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ തൊണ്ടാണ് 15 വർഷമായി ഇവിടെ താമസിച്ചുവരുന്ന ബൈജുവിന്റെ കുടുംബം വീട്ടിലേക്കുള്ള വഴിയായി ഉപയോഗിച്ചിരുന്നത്. വഴി അടച്ചു പൂട്ടിയ നടപടിക്കെതിരെ ഇന്നലെ സ്ത്രീകൾ അടക്കം അൻപതോളം പേർ പ്രതിഷേധവുമായി രംഗത്തുവന്നു. ബൈജുവിനും കുടുംബത്തിനും പുറത്തു പോകണമെങ്കിൽ മതിൽ ചാടിക്കടന്ന് അയൽവാസിയുടെ പറമ്പിൽ കൂടി പോകേണ്ട അവസ്ഥയാണ്. വൃദ്ധ മാതാവും ഭാര്യയും മക്കളും അടങ്ങുന്നതാണ് ഈ കുടുംബം. പ്രതിഷേധത്തിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഇബ്രാഹിം ചാലിൽ, അലോഷ്യസ് പൂനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി .

Back to top button
error: Content is protected !!