റൈഡ് ഓഫ് ഡെമോക്രസി’: സൈക്കിൾ റാലിയുമായി സ്വീപ്പ്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടർ ബോധവത്ക്കരണത്തിനായി വേൾഡ് സൈക്ലർ അരുൺ തഥാഗത് നേതൃത്വം നൽകുന്ന സൈക്കിൾ റാലി 3 ദിവസം കൊണ്ട് എറണാകുളം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കും. വോട്ടിംഗ് അവബോധം നൽകുന്നതിനായി കളക്ടറേറ്റിലെ സ്റ്റാഫുകളുടെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ജില്ലയിൽ പരമാവധി വോട്ടിംഗ് പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങളാണ് സ്വീപ്പ് നടത്തിവരുന്നത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, സ്വീപ്പ് എറണാകുളം കോഓർഡിനേറ്റർമാരായ കെ.ജി വിനോജ്, സി. രശ്മി, തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!