ആയവനയില്‍ റോഡ് ചെളിക്കണ്ടമാക്കി വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി

 

മൂവാറ്റുപുഴ: ആയവനയില്‍ റോഡ് ചെളിക്കണ്ടമാക്കി വാട്ടര്‍ അതോറിറ്റിയുടെ അറ്റകുറ്റപ്പണി. ആയവന പാലത്തിന് സമീപം പൈപ്പ് പൊട്ടി ജലമൊഴുകി റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ട് ഒരു മാസത്തോളമാകുന്നു. നിരന്തര പരാതികളെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് പ്രശ്‌നം പരിഹരിക്കുവാന്‍ ജീവനക്കാരെത്തിയത്. രാത്രി മുഴുവന്‍ ഗതാഗതം തടസ്സപ്പെടുത്തി പൈപ്പ് മാറ്റി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും അടുത്ത ദിവസം മുതല്‍ വീണ്ടും ജലപ്രവാഹം വര്‍ധിക്കുകയായിരുന്നു. പൈപ്പിടുന്നതിന്റെ ഭാഗമായെടുത്ത കുഴികളിലെ മണ്ണുകൂടി ചേര്‍ന്നപ്പോള്‍ റോഡ് ചെളികണ്ടമായി മാറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുഴിയുടെ ആഴം അറിയാതെ സ്ത്രീകള്‍ അടക്കമുള്ള നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. നിലവാരം കുറഞ്ഞ പൈപ്പും അനുബന്ധ സാമഗ്രികളും ഉപയോഗിക്കുന്നതുമൂലം പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയാണെന്നാണ് ആക്ഷേപം. ഗുണനിലവാരമുള്ള പൈപ്പുകള്‍ സ്ഥാപിച്ചും റോഡിലെ കുഴികള്‍ അടച്ചും റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

Back to top button
error: Content is protected !!