വെണ്ടുവഴി സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ചാപ്പലില്‍ ഓര്‍മ്മ പെരുന്നാളും, വാര്‍ഷികവും

കോതമംഗലം: വെണ്ടുവഴി സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ചാപ്പലില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, എല്‍ദോ മാര്‍ ബസ്സേലിയോസ് സണ്‍ഡേ സ്‌കൂളിന്റെയും, മര്‍ത്തമറിയം വനിത സമാജത്തിന്റെയും സംയുക്ത വാര്‍ഷികവും 21, 23,24 തീയതികളില്‍ നടത്തപ്പെടും. സണ്‍ഡേ സ്‌കൂള്‍ – വനിതാ സമാജം സംയുക്ത വാര്‍ഷികം നടക്കുന്ന 21ന് വൈകിട്ട് 5ന് കുട്ടികളുടെ കലാപരിപാടികള്‍, ഏഴിന് പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍, സമ്മാനദാനം. പെരുന്നാള്‍ ദിവസമായ 23ന് വൈകിട്ട് അഞ്ചിന് കൊടിയേറ്റ്, ആറിന് സന്ധ്യാനമസ്‌കാരം, സന്ദേശം, എട്ടിന് വിശുദ്ധ ദൈവമാതാവിന്റെ കുരിശും തൊട്ടിയിലേക്ക് പ്രദക്ഷിണം, ഒമ്പതിന് ആശിര്‍വാദം നേര്‍ച്ച സദ്യ. 24ന് രാവിലെ 6.45 ന് പ്രഭാത നമസ്‌കാരം, 7:30ന് വിശുദ്ധ കുര്‍ബാന മാത്യൂസ് മെത്രോ പോലീത്ത, ഒമ്പതിന് എല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, പത്തിന് ആശിര്‍വാദം, നേര്‍ച്ച ഭക്ഷണം, കൊടിയിറക്ക്.

 

Back to top button
error: Content is protected !!