പായിപ്ര ഗവ.യു പി സ്‌കൂളില്‍ റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

പായിപ്ര: കുട്ടികളില്‍ ആശയ പ്രകടന ശേഷിയും സര്‍ഗ്ഗാത്മക കഴിവുകളും വളര്‍ത്തുന്നതിനായി പായിപ്ര ഗവ.യു പി സ്‌കൂളില്‍ റേഡിയോ കുക്കീസ് എന്ന പേരില്‍ റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റേഡിയോ ജോക്കിയും തിരുവല്ല മാക്ഫാസ്റ്റ് 90.4 റേഡിയോ അവതാരികയുമായ ആര്‍.ജെ ലക്ഷ്മി റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒഴിവു സമയങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ റേഡിയോ ഹൗസില്‍ കുട്ടികള്‍ക്ക് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നു. ഓരോ ക്ലാസിനും അവരുടെ സര്‍ഗ്ഗാമക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് പ്രത്യേക സമയവും ഒരുക്കിയിട്ടുണ്ട്. പിടിഎ പ്രസിഡന്റ് നസീമ സുനില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെഎം നൗഫല്‍, അനീസ കെഎം, സലീന എ, അജിത രാജ്, ഷബ്‌ന കെഎം എന്നിവര്‍ പ്രസംഗിച്ചു. സിനിമാ ഗാനങ്ങള്‍, ലളിത ഗാനം, കഥ, കവിത, മോണോ ആക്ട്, തുടങ്ങിയ വിവിധ പരിപാടികള്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികള്‍അവതരിപ്പിച്ചു.

Back to top button
error: Content is protected !!