ക്വാറൻ്റയിൻ കേന്ദ്രത്തിലേക്ക് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്ത് റെഡ് ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ച്

 

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ക്വാറൻ്റയിൻ കേന്ദ്രത്തിലേക്ക് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. പിണ്ടിമന പഞ്ചായത്ത് സജ്ജമാക്കിയ ക്വാറന്റയിൻ കേന്ദ്രമായ ചേലാട് മാർ ഗ്രിഗോറിയോസ് ഡൻ്റൽ കോളേജിലേക്ക് ആവശ്യമായ ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ പ്രതിരോധ കിറ്റാണ് കൈമാറിയത്. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ, പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൻ ദാനിയേലിനു നല്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു സെക്രട്ടറി കെ.എം.
മൈതീൻ, പിണ്ടിമന വില്ലേജ് ഓഫിസർ പോൾ വർഗീസ്, ഡൻ്റൽ കോളേജ് അഡ്മിനിസ്ട്രേറ്റർ എൽദോ ഐസക്, റെഡ് ക്രോസ് സെക്രട്ടറി ബിനോയി തോമസ്, ട്രഷറർ പി.വി. എൽദോ എന്നിവരും പങ്കെടുത്തു.

Back to top button
error: Content is protected !!