റിക്കവറി വാഹനം കത്തിനശിച്ചു…

 

മൂവാറ്റുപുഴ:റിക്കവറി വാഹനം കത്തിനശിച്ചു.അപകടത്തിൽപെടുന്ന വാഹനങ്ങളെ നീക്കുന്ന 407ലോറിയുടെ പിന്നിൽ ക്രയിൻ ഘടിപ്പിച്ച റിക്കവറി വാനാണ് കത്തിനശിച്ചത് .ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ യാർഡിൽ നിർത്തിയിട്ടുന്ന വാനാണ് കത്തിനശിച്ചത്.മുളവൂർ പുതനയിൽ പി.കെ സലീമിന്റെ ഉടമസ്ഥതയിലുള്ള റിക്കവറി ലോറിവാനാണ് കത്തിനശിച്ചത്.ലോക്ക്ഡൗൺ പ്രമാണിച്ചു സ്ഥാപനം അടച്ചിട്ടിരുന്നതിനാൽ ആരുമുണ്ടായിരുന്നില്ല.പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് തീ അണച്ചത്.

Back to top button
error: Content is protected !!