വായനദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി

ആരക്കുഴ : സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെന്നി മാത്യു വായന മുറിയുടെയും മേമടങ്ങ് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പ്രധാനാധ്യാപിക മിനി കെ. ദേവസ്യ ക്ലബുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോണ്‍ മുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന്‍ കെ.ഡി. വര്‍ക്കി, പിടിഎ പ്രസിഡന്‍റ് കെ.വി. മാത്യു, സ്റ്റാഫ് സെക്രട്ടറി കെ. ഗീത, സീനിയര്‍ അസിസ്റ്റന്‍റ് സജില്‍ വിന്‍സെന്‍റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!