വാടക വർദ്ധനവ് പിൻവലിക്കുക:  മൂവാറ്റുപുഴ മർച്ചന്റ് യൂത്ത് വിംഗ്

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഷോപ്പിംങ് കോംപ്ലക്സുകളുടെ  വർദ്ധിപ്പിച്ച വാടക  അധികാരികൾ പിൻവലിക്കണമെന്ന് മൂവാറ്റുപുഴ മർച്ചന്റ് യൂത്ത് വിംഗ് പ്രമേയം പാസാക്കി. പ്രസിഡൻറ് ആരിഫ് പി വി എംന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മൂവാറ്റുപുഴ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ്  അജ്മൽ ചക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ഗോപൻ കലൂർ മുഖ്യ പ്രഭാഷണം നടത്തി. വാർഷിക പൊതുയോഗത്തിൽ 2022-2024 കാലഘട്ടത്തിലേക്കുള്ള 19 അംഗ ഭരണസമിതിയേയും പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ആരിഫ് പി വി എം വൈസ് പ്രസിഡന്റ് മാരായ സജിൻ ബാലകൃഷ്ണൻ സ്വരാജ് എസ് നായർ.ജന.സെക്രട്ടറി ജോബി മുണ്ടയ്ക്കൽ ജോയിന്റ് സെക്രട്ടറിമാരായ മുജീബ് റഹ്മാൻ, ഡീൻ ജോൺ ട്രഷറർ സാദിഖ് അലി  എന്നിവരെ തെരഞ്ഞെടുത്തു.ജോബി മുണ്ടയ്ക്കൽ സ്വാഗതവും ഡീൻ ജോൺ നന്ദിയും പറഞ്ഞു

Back to top button
error: Content is protected !!