സെൻട്രൽ റെസിഡന്റസ് അസോസിയേഷൻ മാസ്‌ക് വിതരണം നടത്തി

 

രാമമംഗലം: സെൻട്രൽ റെസിഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ വിതരണം ചെയ്തു.100 വീടുകളിലേക്കായി 500 മാസ്കുകളാണ് വിതരണം ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മാസ്ക് ധരിച്ചു മാത്രമേ വ്യക്തികൾ പൊതു നിരത്തിൽ ഇറങ്ങാവു എന്ന കേന്ദ്ര ഗവൺമെന്റ് നിർദ്ദേശം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാസ്കുകൾ വിതരണം ചെയ്തത്. മാസ്കുകളുടെ വിതരണ ഉദ്‌ഘാടനം  രാമമംഗലം പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് നിസാർ നിർവ്വഹിച്ചു. അസോസ്സിയേഷൻ പ്രസിഡന്റ് എം. സി. കുര്യാക്കോസ്‌, സെക്രെട്ടറി അനൂപ് ജോൺ , രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സൂപ്പർ വൈസർ ജോയി ജോസഫ്, ട്രഷറർ വി. വി. ജോർജ്, വൃന്ദ രാധാകൃഷ്ണൻ, ശ്രീജിതാ പ്രകാശ്, ലത സുകുമാരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചിത്രം
രാമമംഗലം സെൻട്രൽ റെസിഡന്റസ് അസോസിയേഷൻ മാസ്ക് വിതരണം ഇൻസ്‌പെക്ടർ ഓഫ് പോലീസ് മുഹമ്മദ് നിസാർ ഉത്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!