ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയും മുമ്പേ തകര്‍ന്ന് ചൂണ്ടി രാമമംഗലം റോഡ്

കോലഞ്ചേരി: ചൂണ്ടി രാമമംഗലം റോഡ് ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയും മുമ്പ് തകര്‍ന്നതായി പരാതി. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കുടുംബനാട്ടിലും ബ്ലായിപടിയിലുമാണ് റോഡില്‍ ടാര്‍ ചെയ്തത് ഇളകിപ്പോയത്. നിര്‍മ്മാണത്തിന് ഉപയോഗിച്ച ടാറിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 2022 ഒക്ടോബറിലാണ് കുടി വെള്ള പൈപ്പ് ഇടുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത്. അന്നുമുതല്‍ റോഡിന്റെ ഇരുവശത്തുമുള്ള താമസക്കാരും യാത്രക്കാരും ചെളിയും, കുഴിയും, പൊടിയും സഹിച്ചാണ് സഞ്ചരിച്ചിരുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും നടത്തിയിരുന്നു. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.

Back to top button
error: Content is protected !!