രാമമംഗലം

രാമമംഗലം മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു.

 

മൂവാറ്റുപുഴ: രാമമംഗലം മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രാമമംഗലം കടവിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വ്യാപാര ദ്രോഹ നയങ്ങൾക്കെതിരെയാണ് രാവിലെ 10 മുതൽ 12 വരെ നവംബർ മൂന്നാം തീയതി പ്രതിഷേധ സമരം നടത്തുന്നത്. ഇപ്പോൾ സ്വീകരിക്കുന്ന കൺടയിന്റ്മെന്റ് സോണുകൾ രീതി മാറ്റി മൈക്രോ കൺടയിന്റ്മെന്റ് സോണുകൾ നടപ്പിലാക്കുക, കേരളത്തിൽ എല്ലാ സ്ഥലത്തും കടകൾ തുറക്കുന്നതിനും അടക്കുന്നതിനും ഒരേ മാനദണ്ഡം സ്വീകരിക്കുക, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്ന ലേബലിൽ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കയറൂരി വിട്ടുള്ള വ്യാപാരദ്രോഹ നടപടികൾ അവസാനിപ്പിക്കുക, 2017 ജി.എസ്.ടി. നടപ്പിലാക്കിയ കാലത്തെ ക്രമക്കേട് ആരോപിച്ച് വ്യാപാരികൾക്ക് നൽകിവരുന്ന കുടിശ്ശിക നോട്ടീസുകൾ പിൻവലിക്കുക, ഡി & ഓ ലൈസൻസുകളുടെ അമിത പിഴശിക്ഷ നിർത്തലാക്കുക,, യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നടത്തുന്ന വഴിയോര വാണിഭങ്ങൾ നിരോധിക്കുക, പുതുക്കിയ വാടക നിയന്ത്രണ നിയമം ഉടൻ നടപ്പിലാക്കുക, വാറ്റ് നിയമത്തിന് പേരിൽ ലഭിക്കുന്ന നോട്ടീസ് നടപടികൾ അവസാനിപ്പിക്കുക, പരിധിയിൽ കൂടുതൽ പിടിച്ചെടുത്ത കഴിഞ്ഞ പ്രളയസെസ് നിർത്തലാക്കുക, മൊറോട്ടോറിയം കാലത്തെ ബാങ്ക് പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കുക, ദേശീയപാത വികസനം, റോഡ് വികസനം എന്നീ ആവശ്യങ്ങൾക്കുവേണ്ടി ഒഴിപ്പിക്കുപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസമോ അർഹമായ നഷ്ടപരിഹാരമോ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം സംഘടിപ്പിക്കുന്നത്.

Back to top button
error: Content is protected !!
Close