രാമമംഗലം ഹൈസ്‌കൂളിൽ അദ്ധ്യാപകദിനം ആഘോഷിച്ചു.

രാമമംഗലം: രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനം ആഘോഷിച്ചു. മനസ്സുകളിലേക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട ഗുരുക്കമാർക്ക് മുൻപിൽ അദ്ധ്യാപകദിനമായ ഇന്ന് രാജ്യം കൃതജ്ഞതാഭരിതമായി. ഭാരതം കണ്ട ഉന്നതശീർഷരായ തത്വചിന്തകരിൽ ഒരാളും അദ്ധ്യാപകനും മുൻരാഷ്ട്രപതിയുമായ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് രാഷ്ട്രം അദ്ധ്യാപകദിനമായി ആചരിക്കുന്നത്.  കുട്ടികൾക്കായി ആശംസ കാർഡ് നിർമ്മാണം, പോസ്റ്റർ രചന, കുട്ടി അദ്ധ്യാപകർ എന്നപേരിൽ അദ്ധ്യാപകരായി ക്ലാസ്സ് എടുക്കുക തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂബ് ജോണ്, സ്മിത കെ. വിജയൻ, ഡ്രിൽ ഇൻസ്ട്രക്ടർ അഖിൽ പി. എം. എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!