രാമമംഗലം ഹൈസ്കൂളിൽ പാസിംഗ് ഔട്ട് പരേഡ് നടത്തി.

 

രാമമംഗലം:രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.രണ്ടു വർഷത്തെ എസ് പി സി യുടെ പരിശീലനം പൂർത്തിയാക്കിയ 46 കേഡറ്റ് കളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.പരേഡിന് പുത്തൻകുരിശ് ഡിവൈഎസ്പി അജയ്നാദ് ജി സല്യൂട്ട് സ്വീകരിച്ചു.

അച്ചടക്കം മുഖ മുദ്ര ആക്കി ദേശ സ്നേഹം,പൗരബോധം,സഹജീവി സ്നേഹം,ഭരണഘടന യോടുള്ള അങ്ങയേറ്റം ബഹുമാനവും നിയമത്തെ സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന സമൂഹത്തെ വാർത്തെടുക്കുന്ന എസ് പി സി പദ്ധതി സമൂഹത്തിന് വലിയ മാതൃക ആണെന്നും കേഡറ്റ്കള് പരേഡിൽ പങ്കെടുത്തു ഏറ്റു പറഞ്ഞ പ്രതിജ്ഞ ജീവിതത്തിൽ പരിപാലിക്കണം എന്ന് പുത്തൻ കുരിശു ഡിവൈഎസ്പി അജയ്‌നാദ് പറഞ്ഞു.

രാമമംഗലം ഹൈസ്കൂൾ പൂമുഖത്ത് നടന്ന പരേഡിൽ സെർണ k ബാബു പരേഡ് കമാൻഡർ ആയി.അന്ന മരിയ ബിജു അണ്ടർ കമാൻഡർ ആയും ആദിത്യ വത്സൻ,പവൻ പി സുമേഷ് എന്നിവർ പ്ലട്ടൂൺ ലീഡർ മാരും ആയി പരേഡിന് നേതൃത്വം നൽകി.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്പി സി കേഡറ്റ് കളെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ പി ജോർജ് അദരിചു.

രാമമംഗലം പോലീസ് ഇൻസ്പെക്ടർ രാജേഷ് വി,എസ് പി സി ജില്ല അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ഷാബു പി എസ്,സ്കൂൾ മാനേജർ k s രാമചന്ദ്രൻ, ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,പി ടീ എ പ്രസിഡൻ്റ്റ് ടി എം തോമസ്, കെ സി സ്കറിയ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ ആയ അനൂബ് ജോൺ,സ്മിത k വിജയൻ, അജീഷ് എൻ എ,അഖിൽ പി ആ ർ, ഷൈജി k ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!