രാമമംഗലം ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

പിറവം: രാമമംഗലം ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സീനിയര്‍ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സീനിയര്‍ വിഭാഗത്തിലെ 44 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ജൂനിയര്‍ വിഭാഗത്തിലെ 44 കേഡറ്റുകളും പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തു. ഹെലന്‍ എലിസിബത്ത് റെനി പരേഡ് കമാന്‍ഡറായും, ശ്രീലക്ഷ്മി നിഷാദ് അണ്ടര്‍ കമാന്‍ഡറായും, അന്ന എല്‍ദോ, ദുര്‍ഗ്ഗ സന്തോഷ്, ക്രിസ് മാത്യൂസ്, അര്‍ജുന്‍ അനീഷ് എന്നിവര്‍ പ്ലട്ടുണ്‍ ലീഡേഴ്സായും പരേഡ് നയിച്ചു.സ്‌കൂളില്‍ നടത്തിയ പരേഡില്‍ രാമമംഗലം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് രാജേഷ് കുമാര്‍ വി മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു. സബ് ഇന്‍സ്പെക്ടര്‍ ജിന്‍സണ്‍ പി.എം പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഒന്‍പത് വര്‍ഷം എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായിരുന്ന സ്മിത കെ വിജയനെ ചടങ്ങില്‍ ആദരിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത പൗലോസ്, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് മേരി എല്‍ദോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ എലിയാസ്, വാര്‍ഡ് മെമ്പര്‍ അന്റോസ് പി സ്‌കറിയ, മാനേജര്‍ അജിത്ത് കലൂര്‍, പിടിഎ പ്രസിഡന്റ് രതീഷ് കലാനിലയം, ഹെഡ്മിസ്ട്രസ്സ് സിന്ധു പീറ്റര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!