പി.വി.ശ്രീനിജിൻ്റെ പൊതു പര്യടനം മഴുവന്നൂർ പഞ്ചായത്തിൽ

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി: കാർഷിക മേഖലയുടെ ഈറ്റില്ലമായ മഴുവന്നൂർ പഞ്ചായത്തിലായിരുന്നു ഇന്നലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി.വി.ശ്രീനിജിൻ്റെ പൊതു പര്യടനം.രാവിലെ എട്ടിന് വിമ്മലയിൽ നിന്നാരംഭിച്ച പര്യടനം സി.പി.ഐ.എം.ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പാതാള പറമ്പ്, ഇടത്താക്കര എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ഐരാപുരം റബർ പാർക്കിലെത്തി. ഐരാപുരം കോളനി, പഞ്ചായത്തോഫീസ്, മണ്ണൂർ, മണ്ണൂർ കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തി ഉച്ചക്ക് കാരമൂട് സമാപിച്ചു. ഉച്ച കഴിഞ്ഞ് വലമ്പൂരിൽ നിന്നാരംഭിച്ച പര്യടനം ചമ്പിലിപ്പടി, വാഴപ്പിള്ളി പിടിക, എഴിപ്രം, മഴുവന്നൂർ പള്ളി താഴം തുടങ്ങി വിവിധ സ്ഥലങ്ങളിൽ വോട്ടഭ്യർഥിച്ച് ഗാന്ധിഗ്രാം കോളനിയിൽ സമാപിച്ചു. ഇടത് നേതാക്കളായ സി.ബി.ദേവദർശൻ, ജോർജ് ഇടപ്പരത്തി, എം.ടി.തങ്കച്ചൻ, മുണ്ടക്കൽ രാധാകൃഷ്ണൻ, കെ എസ്.അരുൺകുമാർ, എം.പി.വർഗീസ്, എം. ഹർഷൻ, ബി.ജയൻ, കെ.എച്ച്.സുരേഷ്, വി.കെ.അജിതൻ, പൗലോസ് മുടക്കൻന്തല സി.കെ.വീരാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!