പുത്തൻകുരിശ്ശിൽ കടയ്ക്ക് തീപിടിച്ചു.

കോലഞ്ചേരി: പുത്തൻകുരിശ് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് എതിർവശത്തുള്ള സ്റ്റേഷനറി & ലേഡീസ് ഫാഷൻ സ്റ്റോറിന് തീപിടിച്ചു.കടയിലുണ്ടായിരുന്ന ഗിഫ്റ്റ് ഐറ്റംസ്, പ്ലാസ്റ്റിക്ക്, ടോയ്‌സ് എന്നിവയെല്ലാം പൂർണ്ണമായും കത്തി. ബിൽഡിംഗിൽ 5 ഷട്ടറുകൾ ഉണ്ടായിരുന്നു. പലച്ചോട്ടിൽ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബെൽ ഫാഷൻ & സ്റ്റേഷനറിയിൽ നിന്ന് പുകയുയരുന്നത് കണ്ടു പുത്തൻകുരിശ് പോലീസ് വിളിച്ചറിയിച്ചതിനെ തുടർന്നു പട്ടിമറ്റം അഗ്നിരക്ഷാനിലയത്തിൽ നിന്നും 2 യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്തെത്തി. തൃപ്പൂണിത്തുറ. മുളന്തുരുത്തി നിലയങ്ങളും എത്തിയിരുന്നു.പട്ടിമറ്റം അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.സി. സാജുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എം.സി ബേബി, ലൈജു തമ്പി എന്നിവരും തൃളിപ്പൂണിത്തുറയിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ. ഷാജി യുടെ നേതൃത്വത്തിൽ ഉള്ള സേനാംഗങ്ങളും മുളന്തുരുത്തി നിലയത്തിൽ നിന്നുള്ള സേനാംഗങ്ങളും മൂന്നര മണിക്കൂറോളം പ്രവർത്തിച്ചു തീയണച്ചു.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!