ഡീന്‍ കുര്യാക്കോസിന്റെ പ്രചരണ ബോര്‍ഡില്‍ നിന്ന് കൈപ്പത്തി വെട്ടിമാറ്റിയതില്‍ പ്രതിഷേധം

മൂവാറ്റുപുഴ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളെക്‌സ് ബോര്‍ഡില്‍ നിന്നും പാര്‍ട്ടി ചിഹ്നമായ കൈപ്പത്തി വെട്ടി മാറ്റിയതില്‍ പ്രതിഷേധിച്ച് മീങ്കുന്നത്ത് ആരക്കുഴ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടുക്കി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ പ്രചരണ ബോര്‍ഡില്‍നിന്നാണ് തെരഞ്ഞെടുപ്പ് ചിഹ്നവും, പാര്‍ട്ടി ചിഹ്നവുമായ കൈപ്പത്തി വെട്ടി മാറ്റിയത്. ചിഹ്നം വെട്ടിമാറ്റിയതില്‍ പ്രതിഷേധിച്ച് മീങ്കുന്നം ആറുര്‍ ടോപ്പിലെ റേഷന്‍ കടയ്ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരം ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിന്റെ ആരക്കുഴ മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയീസ് അധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷാജി പുളിക്കത്തടം, വാര്‍ഡ് മെമ്പര്‍ വിഷ്ണു ബാബു, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഷാജി കണ്ണങ്കല്ലില്‍, എന്നിവര്‍ പ്രസംഗിച്ചു. വിഷയത്തില്‍ ശക്തമായ നടപടികള്‍ ആവശ്യപ്പെട്ട് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കുവാന്‍ യോഗം തീരുമാനിച്ചു

 

Back to top button
error: Content is protected !!