രാഹുല്‍ ഗാന്ധിയ്ക്ക് ഐക്യദാര്‍ഡ്യം: പ്രതിഷേധ പ്രകടനം നടത്തി പുത്തന്‍കുരിശ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

കോലഞ്ചേരി : രാഹുല്‍ ഗാന്ധിക്ക് എതിരെയുള്ള കള്ളക്കേസിനെതിരെ പുത്തന്‍കുരിശ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ടൗണ്‍ ചുറ്റി നടത്തിയ പ്രകടനത്തിന് ശേഷം നടന്ന സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി സുജിത് പോള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതര ജനാധിപത്യ മുല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് ഇന്ത്യയെ ഒന്നായിക്കാണാന്‍ മുന്‍പില്‍ നിന്ന് പോരാടുന്ന രാഹുല്‍ ഗാന്ധിയെ തന്റെ പോരാട്ടാത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇത്തരം ഭയപ്പെടുത്തലുകള്‍ വിലപ്പോകില്ലെന്ന് സുജിത് പോള്‍ പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് നിബു കെ കുര്യാക്കോസിന്റെ അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനത്തിന് അനിബെന്‍ കുന്നത്ത് , കുഞ്ഞുഞ്ഞ് ചെറിയാന്‍, എം എസ് അബ്രാഹാം, ശ്രിവത്സലന്‍ പിള്ള , പീറ്റര്‍ കുപ്ലാശേരി, ബെന്നി പുത്തന്‍വീടന്‍ ,കെ എന്‍ മോഹനന്‍ ,പി ഡി സന്തോഷ് കുമാര്‍ , ബിജു മുണ്ടയ്ക്കല്‍, ടി പി വര്‍ഗീസ്, ബാബു എം അബ്രാഹാം, ഹേമലത രവി , വിജു പാലാല്‍, ബിനു കുര്യാക്കോസ്, അഡ്വ. ബിജു വി ജോണ്‍ ,ജോണ്‍ ജോസഫ് , പ്രദീപ് അബ്രാഹാം, യല്‍ദോ മാത്യു, സുജിത്ത് അമ്പലമുകള്‍, വര്‍ഗീസ് ജോര്‍ജ്ജ്, നിഷ സജീവ്, ജോണി എം വി , രാജന്‍ റ്റി വി , അഡ്വ.ബിജു കെ ജോര്‍ജ്ജ്, സൗമ്യ സൈജു, ജീവന്‍ പോള്‍, പോള്‍ വി കുന്നേല്‍, ബിജു എം ടി തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Back to top button
error: Content is protected !!