ആയവനയില്‍ പ്ലൈവുഡ് കമ്പനിക്കെതിരെയുള്ള പ്രതിഷേധവും വിശദീകരണ യോഗവും ഇന്ന്

മൂവാറ്റുപുഴ: ആയവന ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ പ്രതിഷേധവും വിശദീകരണ യോഗവും സംഘടിപ്പിക്കും. പഞ്ചായത്ത് പത്താം വാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒലിവ് പ്ലൈ ആന്‍ഡ് ബോര്‍ഡ്‌സ് എന്ന പ്ലൈവുഡ് കമ്പനിക്കെതിരെയാണ് ഇന്ന് വൈകിട്ട് 5.30ന് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ജനകീയ സമര സമിതിയുടെ അഭിമുഖത്തില്‍ വിവിധ സാംസ്‌കാരിക സാമുദായിക സംഘടനകളെ ഉള്‍ക്കൊള്ളിച്ച് ആയവന ടൗണില്‍ സംഘടിപ്പിക്കുന്ന വിശദീകരണയോഗത്തില്‍ ഫാ. മാത്യു മുണ്ടക്കല്‍ അധ്യക്ഷത വഹിക്കും. ജോര്‍ജ് ഓറോപ്ലാക്കല്‍, ഫാ. ജോസ് കിഴക്കേല്‍, ജോളി വാമറ്റം, രമ്യ പി.ആര്‍, ഫാ. ഇമ്മാനുവല്‍ മുണ്ടക്കല്‍, ഫാ ജോര്‍ജ് തച്ചില്‍, ഫാ. മാത്യു തേക്കുംകാട്ടില്‍, തുടങ്ങിയവര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!