സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു

 

കോ​ട്ട​യം: സം​യു​ക്ത സ​മ​ര സ​മി​തി ഇ​ന്നു മുതൽ ന​ട​ത്താ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു.കോ​ട്ട​യം നാ​ട്ട​കം ഗ​സ്റ്റ്ഹൗ​സി​ൽ ഇന്നലെ രാ​ത്രി മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ബ​സ് ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ര​ക്കു​വ​ർ​ധ​ന അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ൽ ച​ർ​ച്ച തു​ട​രും. ഈ ​മാ​സം 18ന​കം പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാകു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ൾ​പ്പെടെ​യു​ള്ള യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഡീ​സ​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്നാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.സ​മ​ര​ത്തി​ൽ​നി​ന്ന് പിന്മാറ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്നു ബ​സ് ഉ​ട​മ സം​യു​ക്ത സ​മി​തി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

Back to top button
error: Content is protected !!