പ്രൈവറ്റ്ബസ്സ് മസ്ദൂര്‍സംഘം (ബിഎംഎസ്) സംസ്ഥാനവ്യാപകമായി നടത്തുന്ന ധര്‍ണ്ണാസമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ആര്‍ടി ഓഫീസിന്മുന്നില്‍ ധര്‍ണ്ണ നടത്തി

മൂവാറ്റുപുഴ: സ്വകാര്യ ബസ്സുകളിലെ ജീവനക്കാര്‍ കൊറോണക്കാലം മുതല്‍ കഷ്ടതയനുഭവിക്കുകയാണെന്നും കൂടുതല്‍ തൊഴിലാളികളും ക്ഷേമനിധിയില്‍ അംഗമല്ലാത്തതിനാ ല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമായില്ലെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ പറഞ്ഞു. പ്രൈവറ്റ്ബസ്സ് മസ്ദൂര്‍സംഘം (ബിഎംഎസ്) സംസ്ഥാനവ്യാപകമായി നടത്തുന്ന ധര്‍ണ്ണാസമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മേഖലകമ്മറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ആര്‍ടി ഓഫീസിന്മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ മുന്‍കൈയെടുത്ത് തൊഴിലാളികളെ ക്ഷേമനിധിയിലുള്‍പ്പെടുത്തുക, ആരോഗ്യപ്രവര്‍ത്തക്കെന്നപോലെ, ബസിലെ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, കൊറോണകാലത്ത് ബസ്സില്‍ യാത്രക്കാര്‍ കയറുന്നതിന് നിയന്ത്രണമുള്ളതിനാല്‍ യത്രക്കാര്‍കുറഞ്ഞത്മൂലവും കളക്ഷന്‍കുറവ്മൂലവും തകര്‍ന്നടിഞ്ഞ ബസ്സ് വ്യവസായത്തെ ചാര്‍ജ്ജ് വര്‍ദ്ധനയോ ഡീസല്‍ സബ്‌സിഡിയോ ഏര്‍പ്പെടുത്തി സംരക്ഷിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ മേഖല പ്രസിഡന്റ് എ.വി. അജിഷ്, സെക്രട്ടറി എച്ച്. വിനോദ്, അജികുന്നേല്‍, ജില്ലാ വൈസ്പ്രസിഡ ന്റ് റ്റി.പി. എല്‍ദോസ് എന്നിവര്‍ സംസാരിച്ചു.

Back to top button
error: Content is protected !!