ആരോഗ്യ-വിദ്യാഭ്യാസ-ക്യഷി മേഖലയ്ക്ക് മുന്‍ഗണ: ആയവന പഞ്ചായത്ത് കരട്ബജറ്റ് അവതരിപ്പിച്ചു

ആയവന: ആരോഗ്യ-വിദ്യാഭ്യാസ-ക്യഷി അനുബന്ധമേഖലക്കും, മാലിന്യനിര്‍മ്മാര്‍ജനത്തിനും പ്രധാന പരിഗണന നല്‍കി, ആയവന പഞ്ചായത്തിന്റെ സമഗ്രവികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന കരട്ബജറ്റ് അവതരിപ്പിച്ചു. 99933744 രൂപ വരവും 297798969 രൂപ ചിലവും, 2134775 രൂപ നീക്കിയിരിപ്പുമുള്ള 2024-25 സാമ്പത്തിക വര്‍ഷത്തെക്കുള്ള കരട് ബജറ്റ് വൈസ് പ്രസിഡന്റ് രാജന്‍ കടക്കോട് അവതരിപ്പിച്ചു. പ്രാഥമികആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ നാല്‌കോടി ഒരുലക്ഷത്തി മുപ്പതിനായിരത്തി എണ്ണുറ്റിഅറുപത് രൂപയും, ഹോമിയോ ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ മുപ്പത് ലക്ഷം രൂപയും ബജറ്റില്‍ വകവരുത്തിയിട്ടുണ്ട്. ക്ഷീര വികസനത്തിന് 42,37,200. മ്യഗസംരക്ഷ്യണത്തിന് 1745000, ലൈഫ് ഭവന പദ്ധതിക്ക് 59626167 രൂപയും നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലക്ക് 2,30,35,000രൂപയും, മാലിന്യനിര്‍മ്മാര്‍ജനത്തിന് 16,41,000 രൂപയും, എസി ക്ഷേമത്തിനായി 5,33,926 രൂപയും, എസ് റ്റി ക്ഷേമത്തിന് 1,50,000 രൂപയും, മാലിന്യ നിര്‍മാര്‍ജനത്തിന് 16,41,000 രൂപയും, അതിദരിദ്രര്‍ക്ക് 4,50,000രൂപയും,വനിത സ്വയം തെഴിലിന് 5,50,000രൂപയും, മാനസിക,ശാരീരീക വെല്ലുവിളി നേരിടുന്നവര്‍ക്കായി 13,50,000രൂപയും, റോഡ് നിര്‍മ്മാണത്തിന് 1,69,33,000രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 299933744 രൂപ വരവും 297798969 രൂപ ചിലവും, 2134775 രൂപ നീക്കിയിരിപ്പുള്ള 2024-25 സാമ്പത്തിക വര്‍ഷത്തെക്കുള്ള കരട് ബജറ്റ് വൈസ് പ്രസിഡന്റ് രാജന്‍ കടക്കോട് അവതരിപ്പിച്ചത്. പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷയായി.

 

 

Back to top button
error: Content is protected !!