അടിവാട്
സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം കൈമാറി

പല്ലാരിമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം കൈമാറി. വ്യാപാരി വ്യവസായി സമിതി പൈങ്ങോട്ടൂര്‍ യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ ഫ്രിഡ്ജ് കരസ്ഥമാക്കിയ കെ എ റഫീഖിന് പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് കൈമാറി. യൂണിറ്റ് പ്രസിഡന്റ് സര്‍ഗം കാസിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെഫിന്‍ അലി, യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.എം നൂറുദ്ധീന്‍, കമ്മിറ്റി അംഗങ്ങളായ, എം.പി ഹരിദാസ്, എം.എന്‍ ബാലഗോപാലന്‍ എന്നിവര്‍പ്രസംഗിച്ചു.