മാലിന്യ മുക്തം നവകേരളം പദ്ധതി: ആയവന പഞ്ചായത്തിന്റെ ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനവും അവതരണവും നടത്തി

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെമാലിന്യ മുക്തം നവകേരളം പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയവന പഞ്ചായത്തിന്റെ ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനവും അവതരണവും നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം എസ് ഭാസ്‌കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ കടക്കോട്ട് അധ്യക്ഷനായി.സോഷ്യല്‍ ഓഡിറ്റ് കോ-ഓര്‍ഡിനേറ്ററായ കില റിസോഴ്‌സ് പേഴ്‌സണ്‍ കെ.കെ ബാലചന്ദ്രന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ കടക്കോട്ടിന് കൈമാറി പ്രകാശനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷ രഹ്നാ സോബിന്‍, മെമ്പര്‍മാരായ പി.കെ അനീഷ്, അന്നക്കുട്ടി മാത്യൂസ്, മിനി വിശ്വനാഥന്‍, ജോസ് പൊട്ടംപുഴ, ഉഷ രാമകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടറി സി വി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത സേന അംഗങ്ങള്‍, ഹരിത സഭ ഓഡിറ്റര്‍മാര്‍, എസ് എച്ച് സ്‌കൂള്‍ എന്‍എസ്എസ് വോളന്റീയര്‍മാര്‍, അധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!