പോത്താനിക്കാട് പഞ്ചായത്തിൽ ഭൂരഹിതരായ ഇരുപത്തി ഒൻപതുപേർക്ക് ആധാരങ്ങൾ കൈമാറി.

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തിൽ ഭൂരഹിതരായ ഇരുപത്തി ഒൻപതുപേർക്ക് ആധാരങ്ങൾ കൈമാറി. സ്വന്തമായി സ്ഥലമില്ലാത്തവർക്ക്

ഭൂമി വാങ്ങി നൽകുന്ന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾക്കാണ് ആധാരങ്ങൾ കൈമാറിയത്. പഞ്ചായത്ത്‌ പ്രസിഡന്റ് ശാന്തി അബ്രഹാം വിതരണം ഉദ്ഘാടനം ചെയതു. ജില്ലാ പഞ്ചായത്തിന്റെ 45 ലക്ഷം രൂപയും പഞ്ചായത്തിന്റെ 13.75 ലക്ഷം രൂപയും ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഭൂമി വാങ്ങുവാൻ രണ്ട് ലക്ഷം രൂപയും വീട് നിർമ്മിക്കുവാൻ നാലു ലക്ഷം രൂപയുമാണ് പദ്ധതി പ്രകാരം ഇരുപത്തി ഒൻപതു ഗുണഭോക്താക്കൾക്ക് നൽകുന്നത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. റ്റി. അബ്രഹാം അധ്യക്ഷനായിരുന്നു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജെറിഷ് തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.എ. കൃഷ്ണൻകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആൻസി മാനുവൽ, പഞ്ചായത്ത് മെമ്പർമാരായ അലക്സി സ്കറിയ, സജി കെ. വർഗീസ്, എൽദോസ് തുരത്തേൽ, ഗീത ശശികുമാർ, പ്രിയ എൽദോസ്, എം.സി. ജേക്കബ്, വി.ഇ.ഒ. അജയ് പി.എസ്., പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ലാൽ റ്റി. കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!