പോത്താനിക്കാട്മൂവാറ്റുപുഴ

ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തി.

മൂവാറ്റുപുഴ: ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തി. കനത്ത മഴയത്ത്,ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നയാൾ പോത്തനിക്കാട് മഠംപടിക്കൽ വച്ച് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപുറകെ വന്ന ബസ് സംഭവം കണ്ട് ബസ് വെട്ടിച്ചു മാറ്റിയതിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്.കണ്ടു നിന്നവരും,സമീപത്തെ വ്യാപാരികളും ഓടിയെത്തി അപകടത്തിൽ പെട്ടയാളെ പുറത്തെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം. ബൈക്ക് ബസിൻ്റെ ടയറിൻ്റെ അടിയിൽ പോയെങ്കിലും ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടാണ് ബൈക്ക് യാത്രക്കാരൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്.വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബസ് ഡ്രൈവറുടെ മനസാന്നിത്യത്തെ പ്രശംസിച്ചുകൊണ്ടിരിക്കുകയാണ് ആളുകൾ….കാലാമ്പൂർ സ്വദേശിയായ ടിബിനാണ് ബസ് ഓടിച്ചിരുന്നത്…

Back to top button
error: Content is protected !!
Close