പോഷൺ മാ 2020′- കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ: ‘പോഷൺ മാ 2020’- തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു.
അഡീഷണൽ ഐ.സി.ഡി.എസ്. ന്റെ നേതൃത്വത്തിൽ ആറ് പഞ്ചായത്തുകളിൽ അങ്കണവാടി തലത്തിലുള്ള കുട്ടികൾക്ക് വേണ്ടിയിട്ടാണ് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചത്. കുക്കറിഷോ, പേരക്കുട്ടിയ്ക്ക് അടുക്കളത്തോട്ടം, പോഷണപ്പാട്ട്, പോസ്റ്റർ രചനാമത്സരം, ഓൺലൈൻ ക്വിസ് മത്സരം, വെബിനാർ, ഇ-ന്യൂട്രിഷൻ കൗൺസലിംഗ്, കൃഷിഭവനുമായി ചേർന്ന് ന്യൂട്രി ഗാർഡൻ തയ്യാറാക്കൽ എന്നീ പരിപാടികൾ നടത്തി. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ പരിപാടികൾ കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ഏറെ മികവുറ്റതായി. സി.ഡി.പി.ഒ. ഡോ.ജയന്തി പി. നായർ, സൂപ്പർവൈസർമാരായ ബിന്ദു ബി.എ., തരുണി എസ്., സൂസമ്മ സി.ഡി., ലിജി പി.എ., സൈക്കോസോഷ്യൽ സ്കൂൾകൗൺസിലർ ഹണി വർഗീസ്, വർക്കേഴ്സ്, ഹെൽപേഴ്സ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Back to top button
error: Content is protected !!