പൂത്തൃക്ക പഞ്ചായത്തിന് അക്ഷയ കേരളം പുരസ്കാരം.

 

കോലഞ്ചേരി :നാടിന്റെ സമഗ്ര പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണ് ക്ഷയരോഗ നിവാരണം.
ക്ഷയരോഗ നിവാരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും ,
കണ്ടെത്തുന്ന രോഗികളെ വിട്ടുപോകാതെ കൃത്യമായും ചികിത്സ നടത്തി രോഗമുക്തി നേടുകയും ചെയ്യുന്നതിന് വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് പൂത്തൃക്ക പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്.
ഈ വിധം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിജയകരമായി നടപ്പിലാക്കിയതിനാണ് പൂത്തൃക്ക പഞ്ചായത്തിന് സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും ‘അക്ഷയ കേരളം ‘ പുരസ്കാരം ലഭിച്ചത്.
ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ജേക്കബ്ബില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിജി അജയകുമാര്‍ ഏറ്റുവാങ്ങി.

Back to top button
error: Content is protected !!