പല്ലാരിമംഗലം പഞ്ചായത്തില്‍ നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം നടത്തി

പല്ലാരിമംഗലം: ലോക ജലദിനത്തോടനുബന്ധിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പല്ലാരിമംഗലം പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കുളത്തിന്റെ ഉദ്ഘാടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷിബി ബോബന്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ ലിജുനു അഷറഫ്, മേറ്റ് ലത സതീഷ് എന്നിവര്‍പ്രസംഗിച്ചു

Back to top button
error: Content is protected !!